അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് മൊത്ത വില്പന നടത്തുന്ന ആൾ പിടിയിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ 52 കാരൻ ഗോപകുമാർ ആണ് പിടിയിലായത്. വടക്കഞ്ചേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തുന്നതോടൊപ്പം കഞ്ചാവും എത്തിക്കുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.