.കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു നൽകുന്നതിന് പുറത്ത് മാഫിയ സംഘം പ്രവർത്തിക്കുന്നതായി വ്യക്തമായി. ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു നൽകിയാൽ പ്രതിഫലം ലഭിക്കുമെന്ന് പിടിയിലായ പ്രതിയുടെ മൊഴി. മൊ ബൈൽ ഫോൺ എറിഞ്ഞു നൽകുമ്പോൾ കൂലി ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയ് മൊഴി നൽകി.ജയിലിനകത്തെ അടയാളങ്ങൾ നേര ത്തെ അറിയിക്കും. അവിടേക്ക് ബീഡി, മൊബൈൽ തുടങ്ങി കഞ്ചാവ് വരെ എറിഞ്ഞു നൽകും. 1000 രൂപ മുതൽ രണ്ടായിരം രൂപ വരെ ഇതിന് പുറത്തു ള്ളവർ കൂലി നൽകുമെന്നും അക്ഷയ് മൊഴി നൽകി അക്ഷയുടെ മൊഴി ചൊവ്വാഴ്ച്ച പകൽ 11 ഓടെ പുറ ത്ത് വന്നു.