Thiruvananthapuram, Thiruvananthapuram | Aug 27, 2025
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. രണ്ട് സീസണുകളിലായി 2,07143 കർഷകരിൽ നിന്നും 5.81 മെട്രിക് ടൺ ലക്ഷം നെല്ല് സംഭരിച്ചിച്ചിട്ടുണ്ട്. ഈ ഇനത്തിൽ മൊത്തം 1645 കോടി രൂപയിൽ 345 കോടി രൂപ കൂടി കർഷകർക്ക് ഇനി നൽകാനുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.