പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്‌ക്ക് തുടക്കംകുറിച്ച് രാവിലെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പവിലിയനു സമീപം തയ്യാറാക്കിയ കൊടിമരത്തിൽ പതാകയുയർത്തി. ഘോഷയാത്രയും നടന്നു. 52 പള്ളിയോടങ്ങള്‍ അണി നിരക്കുന്ന ജലഘോഷയാത്രയോടെയാണ് മത്സര വള്ളം കളി നടക്കുക.എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ഇക്കുറി മത്സരത്തില്‍ പങ്കെടുക്കുന്നത്.നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന പള്ളിയോടം വിജയികളാകും. മത്സരത്തില്‍ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിങ് ഫിനിഷിങ് പോയിന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.