യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലയുടെ നേതൃത്വത്തിൽ ഗുരുവായൂർ മഞ്ചുളാലിന് മുന്നിൽ നടന്ന പ്രതിഷേധം ബിജെപി ജില്ല ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡൻ്റ് കെ. കാളിദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, തിൽക്കാ നളന്ദ, അഭിജിത്ത് മാമ്പുള്ളി, വിശാഖ് അർജ്ജുന, ദീപ ബാബു എന്നിവർ പങ്കെടുത്തു.