മണ്ണാർക്കാട് മേലെ കൊടക്കാട് ആണ് കാറും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടത്. ഒരേ ദിശയിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. കാറ് ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ നിന്നും ഇറങ്ങി രണ്ടുമൂന്നു തവണ മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് സംഭവിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈകുന്നേരത്തോടുകൂടി പുറത്തുവന്നു.