പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങിനടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36) വിനെയാണ് അറസ്റ്റ് ചെയ്തത് പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ റാന്നി ഭാഗത്തുനിന്നും സ്കൂട്ടർ ഓടിച്ചുവന്ന റിൻസൻ മാത്യു പോലീസിനെ കണ്ടു പരിഭ്രമിച്ചു. തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു