മലയോര മേഖലയിലെ കര്‍ഷകരെയും സാധാരണക്കാരെയും പ്രതിസന്ധിയില്‍ ആക്കാതെ അവരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുതിയ ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് അസംഘടിതരല്ലാത്ത കര്‍ഷകരാണെന്നും ഉപവാസം ഉപവാസം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു. കേരള ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭേദഗതിക്കെതിരെയാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. ബേസില്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.