യൂത്ത് കോൺഗ്രസ് നേതാവ്സുജിത്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെപിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ഉച്ചക്ക് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്