കേരളം ഒന്നാമതായി തുടരണം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്നും ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറൂഖ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു ആരോഗ്യമേഖലയിൽ മാത്രം കിസ്ബി വഴി 10000 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ നിശ്ചയിച്ചത്