നടിയെ ശല്യപ്പെടുത്തി എന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം അനുവദിച്ച് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിഇന്ന് ഉത്തരവിട്ടു. 'ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സനൽകുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചത്.ഇന്നലെ മറ്റൊരു കേസിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴും കോടതി ജാമ്യം നൽകിയിരുന്നു.രാവിലെ 11 മണിക്കാണ് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. എളമക്കര പോലീസും ആലുവ പോലീസും ആയിരുന്നു സംവിധായകനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്