പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് സ്കൂട്ടർ മോഷണം പോയ കേസിൽ പ്രതി പിടിയിൽ. പാപനാസം തഞ്ചാവൂർ സ്വദേശിയായ കണ്ണൻ വയസ് 52 എന്നയാളെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശിയായ പ്രതി സെപ്റ്റിക്ക് ടാങ്ക് വർക്കിനായി കേരളത്തിൽ എത്തിയതാണ്.കാലത്ത് നേരത്തെ സ്കൂട്ടർ പാർക്ക് ചെയ്ത് ജോലിക്കായി പോയ വടക്കഞ്ചേരി സ്വദേശി അലിയുടെതാണ് മോഷണം പോയ സ്കൂട്ടർ.പ്രതിക്ക് കൂടുൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷണം നടത്തിവരുകയാണ്.