വന്യജീവി ശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കർഷക സ്വരാജിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ട് ടൗണിൽ തുടങ്ങിയ അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മലയോര കർഷകർ നടത്തുന്ന കൂട്ട ഉപവാസം തിരുവോണ നാളായ സെപ്റ്റംബർ അഞ്ചിന് രാവിലെ തുടങ്ങി. കൂട്ട ഉപവാസത്തിന്റെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു