മൊബൈൽ ഫോൺ ഹാക്ക് ചെയ്തു യുവാവിന്റെ മൂന്നര ലക്ഷം രൂപ കവർന്നു. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ മൂന്നു ലക്ഷത്തി അമ്പത്തി എണ്ണായിരം രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്ത് കവർന്നത്. നേരത്തെ യുകെയിൽ ആയിരുന്ന മെബിന്റെ വിദേശ നമ്പറിലേക്ക് വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണ് മൊബൈൽ ഫോണിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ,യൂസർ നെയിമും പാസ്സ്‌വേർഡും ചോദിച്ചതോടെ അത് നൽകാതെ ബാക്കടിക്കുകയായിരുന്നു .എന്നാൽ ജോലിക്ക് കയറിയ മെബിൻ വൈകിട്ട് ബാങ്ക് സ്റ്റേറ്റ്മെൻറ് പരിശോധിച്ചപ്പോഴാണ് ഇത്രയും പണം നഷ്ടപ്പെട്ടതായി മനസ്സിലായത്.