കാസർകോഡ് കുഡ്ലു വില്ലേജിലെ മീപ്പുഗിരിയിൽ 18കാരിയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയയുടെ മകൾ സജിനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് 540 നും ഇടയിലാണ് സംഭവമെന്ന് കാസർകോഡ് ടൗൺ പോലീസ് ചെയ്ത കേസിൽ പറയുന്നു.ക്വാർട്ടേഴ്സ് ഉടമ ലോഗേഷിന്റെ പരതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ട് നൽകി