52 കുപ്പി വിദേശമദ്യവുമായി കുമ്പളം സ്വദേശിയെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.കുമ്പളം സ്വദേശി ഡേവിസ് എന്ന ആളിനെയാണ് രഹസ്യവിരൽ അടിസ്ഥാനത്തിൽ പനങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11.30 ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ വിദേശമദ്യവുമായി പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയതായി പനങ്ങാട് സിഐ സ്റ്റേഷനിൽ പറഞ്ഞു.36 ഫുൾ ബോട്ടിലുകളും,അര ലിറ്ററിന്റെ ബാക്കി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ആണ് പിടികൂടിയത്