പകണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വടക്കന്‍കോവില്‍ വീട്ടില്‍ രത്‌നവല്ലി, കെ.പി. ദേവരാജന്‍ ദമ്പതികള്‍ക്ക് തയ്യില്‍ ഉരുവച്ചാലിൽ നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി. ജനങ്ങള്‍ തീരുമാനിച്ചാല്‍ എന്തും സാധ്യമാണെന്നതിന്റെ മികച്ച ഉദാഹരണമാണീ സ്‌നേഹവീടെന്ന് മന്ത്രി വെള്ളിയാഴ്ച്ച പകൽ 11 ഓടെ നടന്ന ചടങ്ങിൽ പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹ വും സഹകരണവും പങ്കുവക്കലുമാണ് നമ്മുടെ നാ ടിന്റെ മുഖമുദ്രയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 10.5 ലക്ഷം രൂപ മുടക്കിയാണ് രണ്ടര സെന്ററില്‍ സൊസൈറ്റി വീട് നിര്‍മിച്ചു നല്‍കിയത്.