പലിശയ്ക്ക് വാങ്ങിയ പണത്തിന്റെ പേരിൽ വീട്ടിലെത്തി നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തതായി ആരോപണം.കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.ഇന്നലെ നടന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജതമാക്കിയതായി പറവൂർ സി ഐ ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്റ്റേഷനിൽ പറഞ്ഞു.വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും ഭാര്യയുമാണ് മരണത്തിന് കാരണം എന്ന ആശ ബെന്നി എഴുതിയ കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്.