തമിഴ്നാട് ഈറോഡ് സുറാമം പെട്ടി സ്വദേശി മുത്തു കുമാറിനേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർപ്പ പോലീസ് പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. വല്ലച്ചിറ ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയിൽ നിന്ന് പാലക്കാട് നൂറണി എന്ന സ്ഥലത്ത് ഡയമണ്ട് ട്രേഡിഗ് കമ്പനി എന്ന സ്ഥാപനം നടത്തി വരുന്ന പ്രതി 5000 കിലോ മുളക് പൊടി തയ്യാറാക്കി നൽകുന്നതിനായി ഓർഡർ നൽകിയിരുന്നു.