അടൂർ പറക്കോട് റോഡരികിലെ കോൺക്രീറ്റ് സ്ലാബ്ബിന്റെ വിടവിൽ കാൽ കുടുങ്ങി വായോധികന് പരിക്ക്.പട്ടാഴിമുക്ക് സ്വദേശി വർഗീസ്(60) നാണ് കാലിന് പരിക്കേറ്റത്.വർഗീസ് ഒരു മണിക്കൂറോളം സ്ലാബിനുള്ളിൽ കാൽ കുടുങ്ങിക്കിടന്നു.കെ പി റോഡരികിൽ പറക്കോട് ഫെഡറൽ ബാങ്കിന് മുന്നിലായിരുന്നു അപകടം.ബാങ്കിലെത്തി മടങ്ങിയ വർഗീസ് ബാങ്കിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ ഒരു കാൽ താഴേക്ക് പതിക്കുകയായിരുന്നു.സമീപ കടകളിൽ ഉണ്ടായിരുന്നവർ ഓടിക്കൂടി വർഗീസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വലിയ ഭാരമുള്ള സ്ലാബുകൾ നീക്കാൻ കഴിഞ്ഞില്ല.