മരട് ചമ്പക്കര കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒഴുകി നടക്കുന്ന നിലയിലും മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ആളുകൾ ഫയർഫോഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് സ്ഥലത്ത് എത്തിയ ശേഷമാണ് മൃതദേഹം കനാലിൽ നിന്ന് കരയിൽ എത്തിക്കാൻ ആയത്.പോലീസ് നടത്തിയ പരിശോധനയിൽ നെട്ടൂർ സ്വദേശി ശ്രീരാജ് എന്ന ഇരുപത്തിമൂന്ന് വയസ്സുകാരൻ ഏതാണ് മൃതദേഹം എന്ന തിരിച്ചറിഞ്ഞു.ഇന്നലെ മുതൽ ശ്രീരാജിനെ കാണാനില്ല എന്ന് കാട്ടി പരാതി സ്റ്റേഷനിൽ ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു