റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിലെ ഒരാന കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു. ബസ്സിന്റെ ബംമ്പറിന് കേടുപാട് സംഭവിച്ചു. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ് ആണ് കാട്ടാനക്കൂട്ടം തടഞ്ഞത്. കുട്ടിയാന ഉൾപ്പെടെയുള്ള സംഘമാണ് വഴി തടഞ്ഞത്. ആനക്കൂട്ടത്തെ കണ്ടതോടെ ഡ്രൈവർ ബസ് റോഡിൽ നിർത്തിയിട്ടു. ഇതിനിടെയാണ് കാട്ടാന ബസ്സിൽ വന്ന് ഇടിച്ചത്.