പമ്പയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മലയോരമേഖലയായ അരയാഞ്ഞിലിമണ്‍ ഒറ്റപ്പെട്ടുപോകുന്നതിന് പുതിയ പാലം നിര്‍മാണത്തിലൂടെ പരിഹാരമാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു