ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ട് രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടു.തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണമാണ് പുറത്തു വിട്ടത്. താന്‍ കാരണം കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലാകണമെന്ന് ആഗ്രഹമില്ലെന്നും അദ്ദേഹംഅടൂരിലെ വീട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.