കോതമംഗലത്ത് ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റെമീസിന്റെ മാതാപിതാക്കളെയും പ്രത്യേകസംഘം അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് റമീസിൻ്റെ മാതാവ് ഷെറീന, പിതാവ് റഹീം, എന്നിവരെ അറസ്റ്റ് ചെയ്തത്.പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോതമംഗലം സ്റ്റേഷനിൽ എത്തിച്ചു.വിശദമായി ചോദ്യം ചെയ്യലുകൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളോട് പറഞ്ഞു.