2024 ഓഗസ്റ്റിൽ കൂളിവയൽ മതി ശ്ശേരി സ്വദേശിയുടെ വീട് തകർത്തു സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഭവത്തിൽ പനമരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ മാനന്തവാടി എരുമത്തരുവിൽ വച്ചാണ് പനമരം പോലീസ് പിടികൂടിയത്. ഇയാൾ മുമ്പ് മാനന്തവാടി,പനമരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ചോളം മോഷണം കേസുകളിൽ പ്രതിയാണ്