Thiruvananthapuram, Thiruvananthapuram | Aug 26, 2025
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലവിലെ നടപടി തെറ്റിനുള്ള ശിക്ഷയായി കാണാൻ സാധിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേതാക്കളും രാഹുലും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് മാത്രമാണിത്. ശക്തമായ നടപടിയിലേക്ക് കോൺഗ്രസ് നീങ്ങിയ ഘട്ടത്തിൽ രാഹുൽ ഭീഷണിയിലേക്ക് കടന്നു. അതോടുകൂടി നേതാക്കൾ മയപ്പെടുന്ന സാഹചര്യമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ നിന്ന് പുറത്താക്കിയെങ്കിൽ അത് ന്യായമായ നടപടിയായി മാറിയേനെ. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിയാണ് പാലക്കാട് ജനങ്ങൾ ആവശ്യപ്പെടുന്നത്.