എം.സി റോഡില്‍ പന്തളം കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.പന്തളം ചേരിക്കല്‍ മീനത്ത് ചരിഞ്ഞതില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റിയാസ് (34)ണ് മരിച്ചത്.റിയാസിനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പന്തളം ചേരിക്കല്‍, ഭരത് ഭവനത്തില്‍ ഭരത് മോഹന്‍(26) ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്.മറ്റൊരു ബൈക്കിൽ യാത്രചെയ്ത കുടശനാട് അമല്‍ നിവാസില്‍ അമല്‍ജിത്ത്(29) നും പരുക്കേറ്റു.