വെസ്റ്റ് ബംഗാൾ പുണ്ടിപറി സ്വദേശിയായ ഉത്തംദാസാണ് മണ്ണിനിടയിൽ കുടുങ്ങിയത്. പച്ചിലക്കാട് പെട്രോൾ പമ്പിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് പുറകിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം നടന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.കാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു