കൊച്ചി എളംകുളത്ത് കഫെ നടത്തിപ്പുകാരനെ വെടിവെച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് റിമാൻഡ് ചെയ്തു.എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രസാദിനെയാണ് കോടതി ഇന്ന് വൈകിട്ട് മൂന്നുമണിക്ക് റിമാൻഡ് ചെയ്തത്.വാടക സംബന്ധമായ തർക്കമാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കാൻ ഇടയാക്കിയത്.ക്ലോസ് റേഞ്ചിൽ നിന്ന് വെടിവെച്ചു എങ്കിലും ഉന്നം തെറ്റിയതിനാൽ കട ഉടമ മുബാറക്ക് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ അറസ്റ്റിലായ പ്രസാദ് സ്ത്രീത്വത്തെ അപമാനിച്ച കേസിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.