കളമശ്ശേരിയിൽ 2.144 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞുമ്മൽ സ്വദേശി രാഹിനെയാണ് സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വട്ടേക്കുന്നം മേക്കേരി ലൈനിന് സമീപത്തായിരുന്നു പ്രതി പിടിയിലായത്. ഇയാൾ കഴിഞ്ഞ കുറച്ച് നാളുകളായി ലഹരി കച്ചവടം നടത്തി വരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തതായി കളമശ്ശേരി എസ് ഐ വൈകിട്ട് 4 മണിക്ക് സ്റ്റേഷനിൽ പറഞ്ഞു