കഴിഞ്ഞദിവസം മണ്ണിടിഞ്ഞ് വീണ വയനാട് ചുരം വ്യൂ പോയിന്റിനു സമീപം വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ലാ കളക്ടർ ഡി ആർ ശ്രീ അറിയിച്ചു. മണ്ണിടിച്ചൽ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഗതാഗത നിരോധനം പിൻവലിക്കൂവെന്നും കളക്ടർ പറഞ്ഞു. ഇന്ന് രാവിലെ സുഗമമായി വാഹനങ്ങൾ പോയിരുന്നു ഇതിനിടയിലാണ് മഴയിൽ വീണ്ടും കല്ലു വീണു തുടങ്ങിയത്. ഇതോടുകൂടി വാഹനങ്ങൾ വീണ്ടും തടഞ്ഞു ഗതാഗതം നിരോധിക്കുകയായിരുന്നു