തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിംഗ് സമീപത്ത് ജോലിക്ക് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.ഇന്ന് രാവിലെ 11:45യോടെയാണ് അപകടം ഉണ്ടായത്.വാട്ടർ ജെറ്റ് പമ്പ് ഉപയോഗിച്ച് അടുക്കളയിലെ പുകക്കുഴൽ ക്ലീൻ ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.പ്രദേശവാസിയായ ഷമീർ എന്ന ആളാണ് അപകടത്തിൽ മരിച്ചത്.ഷോക്കേറ്റ് വീണ ഷമീറിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12.40 പോടെ മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നിലവിൽ കേസെടുത്തതായി തോപ്പുംപടി CI പറഞ്ഞു