പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനം ഉന്നയിച്ച് മുൻ KPCC പ്രസിഡൻ്റ് കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകര ൻ്റെ പ്രതികരണം. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാ ക്കി. ശനിയാഴ്ച്ച പകൽ 12 ഓടെ നടാലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.