ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ലഗേജിൽ നിന്ന് 3. 636 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്.