ഇരിയണ്ണി മഞ്ചക്കല്ലിൽ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവ എൻജിനീയർ മരിച്ചു. ബേത്തൂർപാറ വട്ടംതട്ട തീർത്തക്കര സ്വദേശി വിജയന്റെ മകൻ ജിതേഷാണ് 22 മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ആദൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി