കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കട്ട പി ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദനയോഗം എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യാഴാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയങ്ങളെയും അംഗീകൃത വിദ്യാലയങ്ങളിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു