മമ്പറത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അഞ്ചരക്കണ്ടി പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ. മോഹനനാണ് മരിച്ചത്. 55 വയസ്സായിരുന്നു. ബുധനാഴ്ച്ച പകൽ 11 30 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് അബദ്ധത്തിൽ പുഴയലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിയയും തകർന്നിട്ടുണ്ട്. മൃതദ്ദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.