പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അർദ്ധരാത്രിയിൽ വീട് കയറി പോലീസ് അതിക്രമം നടത്തുന്നതായും കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട പോലീസുകാരെ അന്നത്തെ കുന്നംകുളം എസ്.എച്ച്.ഒയും ഇപ്പോൾ വടക്കാഞ്ചേരി എസ് എച്ച് ഒയുമായ ഷാജഹാൻ സംരക്ഷിച്ചുവെന്നും ആരോപിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി പുഴ പാലത്തിനു സമീപം ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു.