കരിമണ്ണൂര്‍ കിളിയറ പുത്തന്‍പുരയില്‍ വിന്‍സെന്റാണ് മരിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയില്‍ ബിനു ചന്ദ്രനെ കരിമണ്ണൂര്‍ പോലീസ് പിടികൂടി. മദ്യപാനത്തിന് ശേഷം ബിനുവിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തിന് ശേഷം ഇരുവരെയും മുതലക്കോടത്തുള്ള ആശുപതിയില്‍ എത്തിച്ചപ്പോഴേക്കും വിന്‍സന്റ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.