മാവൂർ: പെട്രോൾ അടിക്കാനെത്തിയ ജീപ്പിനു തീപിടിച്ചു ജീപ്പിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കം 4 പേർക്ക് പരുക്കേറ്റ ദ്യശ്യം കാഴ്ചക്കാരിൽ അമ്പരപ്പുണ്ടാക്കി. മുക്കം ഫയർ ഫോഴ്‌സ്, ഇന്ത്യൻ ഓയിൽ ആൻഡ് അദാനി ഗ്യാസ്, മംഗളൂരു റിഫൈനറി ആൻഡ് പെട്രോൾ കെമിക്കൽ ലിമിറ്റഡും ചേർന്ന് കൂളിമാട് പറയങ്ങാട്ട് ഫ്യുവൽസിൽ നടത്തിയ മോക് ഡ്രിൽ ആണ് നാട്ടുകാരെ അമ്പരപ്പിച്ചത്. മുക്കം ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചെങ്കിലും പെട്രോൾ പമ്പിലെ തീപിടുത്തം മോക് ഡ്രിൽ ആയിരുന്നുവെന്നറിഞ്ഞതോടെയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ആശ്വാസമായത്. മോക്ഡ്രിൽ ഇന്ന് വൈകുന്നേരം അഞ്ചോടെ സ