കാര്‍ഷിക ഗ്രാമമായ കാന്തല്ലൂരില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടുകയാണ് കര്‍ഷകര്‍. ജനവാസ മേഖലകളിലൂടെ കാട്ടാനകള്‍ ചുറ്റിത്തിരിയുന്നതാണ് ആളുകളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ പെരുമല ഗ്രാമത്തില്‍ എത്തിയ ഒറ്റയാന്‍ നിര്‍ത്തിയിട്ടിരുന്നു വാഹനവും വീടിന്റെ ഗേറ്റും തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് കൃഷിത്തോട്ടങ്ങളില്‍ ഇറങ്ങി നാശം വരുത്തിയ ഒറ്റയാനാണ് ഗ്രാമങ്ങള്‍ക്കുള്ളില്‍ കയറിയും പരാക്രമം നടത്തിയത്. കാന്തല്ലൂര്‍ മേഖലയില്‍ മൂന്ന് മാസക്കാലത്തോളമായി കാട്ടാന ശല്യം അതിരൂക്ഷമാണ്. പത്തിലധികം കാട്ടാനകളാണ് ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്നത്.