ഇരുതലമൂരിയുമായി നാല് പേരെ വനം വകുപ്പ് പിടികൂടി. കൂറ്റനാട് ഉള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് ഇരുതലമൂരിയെ വിൽപ്പന നടത്തുന്നതിനിടെ പിടികൂടിയത്.കൂറ്റനാട് സ്വദേശികളായ ബഷീർ, അഷറഫ് , പത്തനംതിട്ട സ്വദേശി രഞ്ജു, കൊല്ലം സ്വദേശി ദേവദാസ് എന്നിവരെ പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി