പാലക്കാട് ജില്ലയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചു. ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണലാമായ പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടിയാണ് ഇന്ന് ഉച്ചയ്ക്ക് ഫേസ്ബുക്ക് പേജിലൂടെ അറിയിപ്പ് നൽകിയത്. 26, 27 ദിവസങ്ങളിൽ ആണ് പാലക്കാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.