മണ്ണാർക്കാട് ആനമൂളി ചെക്ക് പോസ്റ്റിൽ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു പിടികൂടി. സംഭവത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുതുർ പോലീസും മണ്ണാർക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തു പിടികൂടിയത്. 405 ജലാറ്റിൻ സ്റ്റിക്കും 399 ഡിറ്റനേറ്ററുമാണ് ഓട്ടോ റിക്ഷയിൽ രണ്ട് ബോക്സുകളിലായി കണ്ടെത്തിയത്.