ആലുവ ബാങ്ക് കവലയിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തം ഉണ്ടായ സമയത്ത് ജീവനക്കാർ അടക്കം കടയിൽ ഉണ്ടായിരുന്നു.ഇവരും സമീപത്തെ കടകളിലെ ജീവനക്കാര്യം ചേർന്ന് തീപിടിച്ച കടയിലെ സാധനങ്ങൾ വളരെ വേഗം പുറത്തേക്ക് മാറ്റി.വിവരമറിഞ്ഞ് ആലുവ ഫയർഫോഴ്സ് എത്തിയെങ്കിലും കടയ്ക്ക് ഉള്ളിലേക്ക് പൂർണ്ണമായും കടക്കാൻ സാധിച്ചിരുന്നില്ല.സമീപത്തെ കൂട്ടിക്കിടന്ന് കടകളുടെ കൂട്ട് തുറന്ന ശേഷമാണ് ഫയർഫോഴ്‌സിന് ഉള്ളിൽ എത്താൻ കഴിഞ്ഞത്.