ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ ആയി 60 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. എടത്തനാട്ടുകര വട്ടമണ്ണപുരം പിലായി തൊടി വീട്ടിൽ മുഹമ്മദ് അജാസ് (21) നെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദിനേശ് എംപിള്ള ശിക്ഷിച്ചത്. പിഴസംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് സ്റ്റേഷനിലെ പി അജിത് കുമാറാണ്. 15 സാക്ഷികളെ വിസ്തരിച്ച് 24 രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സന്ദീപ് ഹാജരായി.