മുഖത്തല, ചെറിയേല മഠത്തിൽവിള വീട്ടിൽ അഭിഷേക്(23) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.2021 മുതൽ കൊട്ടിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്ത അഞ്ചോളം ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടതിനെ തുടർന്ന് കാപ്പാ നിയ മപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ. ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇയാളെ 2024 ആഗസ്റ്റ് മാസം 02-ാം തീയതി മുതൽ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് 2025 ജനുവരി മാസം ഇയാൾ വീണ്ടും കൊല്ലം ജില്ലയിൽ പ്രവേശിച്ചു.