. അടൂർ : കാർഷിക ക്ഷേമ വകുപ്പിൻ്റെ ജില്ലാതല ഓണചന്ത അടൂരിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു. ആദ്യ വില്പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി മണി അമ്മ നിർവ്വഹിച്ചു. കൗൺസിലർ ഡി. സജി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ആഫീസർ മാത്യു എബ്രഹാം, കൃഷി അസി:ഡയറക്ടർ റോണി വർഗ്ഗീസ്, അഡ്വ :ജോസ് കളിക്കൽ കെ.ജി. വാസുദേവൻ, കൃഷി ആഫീസർ ഷിബിൻ ഷാജ് എന്നിവർ സംസാരിച്ചു.