കവളങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ തൂമ്പിൽ കോളനി എന്ന പ്രദേശത്താണ് കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടുള്ളത്. 24 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്ഥലത്ത് വെള്ളം കിട്ടാതെ ആയിട്ട് ഇന്നേക്ക് 142 ദിവസമായി. അതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മെമ്പർ TH നൗഷാദ് കോതമംഗലം വാട്ടർ അതോറിറ്റിയുടെ മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. അനുകൂല തീരുമാനമുണ്ടായതിനാൽ മൂന്നരയോടെ സമരം അവസാനിപ്പിച്ചു.